2008ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ഓർത്ത് സേവാഗ്
2008ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം അത്രപെട്ടെന്ന് ക്രിക്കറ്റ് പ്രേമികൾ മറക്കില്ല.
മോശം അമ്പയറിങ്ങും ഓസ്ട്രേലിയന്‍ കളിക്കാരുടെ മോശം പെരുമാറ്റവും മൂലം കുപ്രസിദ്ധിയാര്‍ജിച്ച പരമ്പരായിരുന്നു അത്.
ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം അമ്പയറുമാരും ഇന്ത്യക്ക് എതിരെ തിരിഞ്ഞപ്പോൾ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപെട്ടു. അടുത്ത ടെസ്റ്റില്‍ എത്ര റൺസിന് പരാജയപ്പെടും എന്ന് മാത്രമായിരുന്നു ചോദ്യം. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള പെര്‍ത്ത് പിച്ചില്‍ ഓസ്ട്രേലിയയുടെ തന്ത്രങ്ങളെ ഇന്ത്യ നേരിട്ടപ്പോൾ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഇന്ത്യ മത്സരം സ്വന്തമാക്കി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടാണ് സെവാഗ് അഭിപ്രായം പറയുന്നത്.
'കുറച്ചു നാളുകളായി ഒരുപാട് അവസരങ്ങൾ ഒന്നും എനിക്ക് കിട്ടിയിരുന്നില്ല. നമ്മൾ തോറ്റ മത്സരങ്ങളിൽ എനിക്ക് ചാൻസ് കിട്ടിയില്ല. അതിനുശേഷം പെർത്തിലേക്ക് പോകുന്നതിന് മുമ്പ് ഒരു പരിശീലന മത്സരം ഉണ്ടായിരുന്നു. അതിൽ അർദ്ധ സെഞ്ച്വറി നേടിയാൽ അടുത്ത കളിയിൽ ഇറക്കമെന്ന് കുംബ്ലെ പറഞ്ഞു. ഞാൻ സെഞ്ച്വറി നേടി, അടുത്ത കളിയിൽ ചാൻസും കിട്ടി.'
അതേസമയം 'ഞാൻ നായകൻ ആയിട്ട് ഉള്ള കാലത്തോളം നീ ടീമിൽ ഉണ്ടാകും.' എന്ന കോൺഫിഡൻസ് ഗാംഗുലിയിലും നിന്നും കുംബ്ലെയിൽ നിന്നുമാണ് എനിക്ക് കിട്ടിയതെന്നും സേവാഗ് പറയുന്നു.