സിഡ്മൽ അവാർഡ് നൈറ്റ് ഏപ്രിൽ 30-ന്

Metrom Australia April 29, 2022

സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ (SYDMAL) എച്ച്.എസ്.സി അവാർഡ് നൈറ്റും കലാനിശയും ഏപ്രിൽ 30-ന് വൈകുന്നേരം വെന്റവർത്തുവിൽ റെഡ്ഗം ഫംഗ്ഷൻ സെൻററിൽ വച്ച് നടക്കും. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിക്കുന്ന വേദിയിൽ സിഡ്നിയിലെ പ്രമുഖ ഗായകരും നർത്തകരും പങ്കെടുക്കുന്ന വിപുലമായ കലാപരിപാടികളും അരങ്ങേറും. തുടർച്ചയായി എല്ലാ വർഷവും സംഘടിപ്പിച്ചിരുന്ന അവാർഡ് ദാന ചടങ്ങുകൾ കോവിഡ് 19 വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടത്തുവാൻ കഴിഞ്ഞിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ഇത്തവണ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി ശ്രീ. അഫിലാജ് അഹമ്മദ് മുഖ്യാതിഥി ആയിരിക്കും.

Related Post