യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രുചിര കംബോജ്

Metrom Australia June 22, 2022 LIFESTYLE

ന്യൂഡല്‍ഹി: യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി മുതിര്‍ന്ന നയതന്ത്രജ്ഞയായ രുചിര കംബോജിനെ നിയമിച്ചു. ആദ്യമായാണ് ഈ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നത്. ടി.എസ് തിരുമൂര്‍ത്തിയുടെ പിന്‍ഗാമിയായാണ് രുചിര യു.എന്നിന്റെ ഇന്ത്യന്‍ അംബാസഡറാകുന്നത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായ രുചിര കംബോജ് ഇപ്പോള്‍ ഭൂട്ടാനിലെ ഇന്ത്യന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയാണ്.

അസാൻജിനെ അമേരിക്കയ്ക്ക് കൈമാറാൻ ബ്രിട്ടൻ

Metrom Australia June 21, 2022 LIFESTYLE

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാൻജിനെ (50) അമേരിക്കയ്ക്ക് കൈമാറാമെന്ന് ബ്രിട്ടിഷ് സർക്കാർ നിലപാടു സ്വീകരിച്ചു. പെന്റഗന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു എന്നതടക്കം 17 കേസുകളിലാണ് (18 എന്ന് ചില റിപ്പോര്‍ട്ടുകള്‍ ) ചാരവൃത്തി നിയമം പ്രകാരം അദ്ദേഹത്തിന് അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരിക. കേസുകളില്‍ പ്രതികൂല വിധിയുണ്ടായാല്‍ 175 വര്‍ഷം വരെ ജിയില്‍ ശിക്ഷ ലഭിച്ചേക്കാമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അത്ര കാലമൊന്നും ജയില്‍ ശിക്ഷ വിധിച്ചേക്കില്ലെന്ന് അമേരിക്കന്‍ അധികാരികള്‍ പറഞ്ഞു. 

ഓസ്‌ട്രേലിയന്‍ എഡിറ്ററും പ്രസാധകനും ആക്ടിവിസ്റ്റുമായ അസാൻജ് 2006ല്‍ വിക്കീലീക്‌സ് വെബ്‌സൈറ്റ് സ്ഥാപിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ പ്രസിദ്ധീകരണം വിവിധ സ്രോതസുകളില്‍ നിന്നു ലഭിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ വരെ പുറത്തുവിട്ടിട്ടുണ്ട്.  ആദ്യ 10 വര്‍ഷം ഏകദേശം 10 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടതായാണ് റിപ്പോർട്ട്. 

അമേരിക്കയുടെ മുന്‍ സൈനിക ഇന്റലിജന്‍സ് വിശകലന വിദഗ്ധ ചെല്‍സി മാനിങ്ങിനെ 2010ല്‍ രാജ്യത്തിന്റെ ആയിരക്കണക്കിന് രഹസ്യസ്വഭാവമുള്ള നയതന്ത്രപരമായ കേബിളുകളും (ടെലഗ്രാം), മിലിറ്ററി രേഖകളും മോഷ്ടിക്കാന്‍ സഹായിച്ചു എന്ന ആരോപണം വന്നതോടെയാണ് അമേരിക്കയും അസാൻജും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാകുന്നത്. ഈ രേഖകള്‍, അതേവര്‍ഷം വിക്കിലീക്‌സില്‍ ആര്‍ക്കും കാണാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അമേരിക്കയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പലരുടെയും ജീവിതം വരെ ഇതുവഴി അപകടത്തിലാക്കിയെന്നാണ് ആരോപണം.

കൂടാതെ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും അസാൻജ് വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ നൂറുകണക്കിന് സാധാരണക്കാരെ അമേരിക്ക കൊന്നുവെന്നും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു. ഇവ നേരത്തേ പുറത്തുവന്ന കാര്യങ്ങളല്ലായിരുന്നു. അതിനു പുറമെ ഇറാക്കില്‍ 66,000 സാധാരണക്കാരെ ഇറാക്ക് സൈനികര്‍ കൊന്നുവെന്നും ഇവരില്‍ പലര്‍ക്കും ജയിലില്‍ വച്ച് പീഡനം ഏല്‍ക്കേണ്ടി വന്നു എന്നും രേഖകളില്‍ ഉണ്ടായിരുന്നു. അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും വലിയ വാര്‍ത്ത ചോര്‍ച്ച ആയിരുന്നു ഇത്. 

എന്നാൽ 2013ല്‍ 35 വര്‍ഷം ജയില്‍വാസമാണ് ഇതിന് ശിക്ഷയായി അസാൻജിന് കോടതി വിധിച്ചത്.  അതേസമയം, അസാൻജിനെ അമേരിക്കയ്ക്ക് കൈമാറിയാല്‍ അദ്ദേഹം ജയിലില്‍ കിടന്ന് മരിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഭാര്യ സ്റ്റെല മോറിസ് ദി ഇന്‍ഡിപെന്‍ഡന്റിനോട് പ്രതികരിച്ചു.

ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺക്കുട്ടി

Metrom Australia June 16, 2022 ART AND ENTERTAINMENT , LIFESTYLE

ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി യു.എസിലെ മൊണ്ടാനയിലെ കിംബെര്‍ലെ സ്ട്രാബിള്‍. കാലിഫോർണിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥിയായ കിംബെർലെ തന്റെ പതിനേഴാം വയസിലാണ് നേട്ടം കരസ്ഥമാക്കിയത്.

'ഗ്ലോബൽ ലീഡർഷിപ്പ്' എന്ന വിഷയത്തിലാണ് കിംബെർലെ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ലോകത്തിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തിയും കൂടിയുമാണ് കിംബെർലെ. കൂടാതെ ഡോക്ടറേറ്റ് സ്വന്തമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ കുറഞ്ഞ പ്രായമുള്ള വ്യക്തിയും  കിംബെർലെയാണ്.

നേട്ടത്തിൽ വളരെ സന്തോഷമുണ്ടെന്ന് കിംബെർലെയുടെ രക്ഷിതാക്കളും പ്രതികരിച്ചു. അത്ര എളുപ്പത്തിലല്ല താൻ ഈ നേട്ടം കൈവരിച്ചതെന്ന് കിംബെർലെ പറയുന്നു. പ്രായക്കുറവ് തന്നെ ഡോക്ടറേറ്റ് നേടാൻ നിരവധി പ്രതിസന്ധികൾ സൃഷ്ടിച്ചു. പക്ഷെ അതൊന്നും തനിക്കൊരു ബുദ്ധിമുട്ടായിരുന്നില്ല. തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ശ്രമങ്ങളായിരുന്നു. എല്ലാ അനുഭവങ്ങളും എന്റെ ഹൃദയത്തോട് ചേർത്തുവെക്കുന്നു എന്നും കിംബെർലെ പറഞ്ഞു.

ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ സന്ദര്‍ശിച്ച് മാധവനും നമ്പി നാരായണനും

Metrom Australia June 10, 2022 ART AND ENTERTAINMENT , LIFESTYLE

ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ സന്ദര്‍ശിച്ച് ആര്‍ മാധവനും നമ്പി നാരായണനും. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന 'റോക്കട്രി ദ നമ്പി എഫക്ട്' എന്ന ചിത്രത്തിന്‍റെ പ്രചരണത്തിന്‍റെ ഭാ​ഗമായി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് ഇരുവരും സുനി വില്യംസിനെ സന്ദർശിച്ചത്. അതേസമയം ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാ​ഗമായ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക്സാസിലെ സ്റ്റാഫോര്‍ഡ് മേയര്‍ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചിരുന്നു.

സംവിധായകനായുള്ള ആര്‍ മാധവന്‍റെ അരങ്ങേറ്റമാണ് റോക്കട്രി. നമ്പി നാരായണനായി വേഷമിടുന്ന ആര്‍ മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പാർവതി ദേവിയാണെന്ന് അവകാശപ്പെട്ട് യുവതി ഇന്ത്യാ-ചൈന അതിർത്തിയിൽ

Metrom Australia June 4, 2022 LIFESTYLE

പാർവതി ദേവിയുടെ അവതാരമാണെന്ന് അവകാശപ്പെട്ട് യുവതി ഇന്ത്യാ- ചൈന അതിർത്തിയിൽ. ലഖ്നൗ സ്വദേശിയായ ഹർമീന്ദർ കൗറാണ് ഈ വിചിത്ര വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിരോധിത മേഖലയായ നബിധാങിൽ അനധികൃതമായ കഴിയുന്ന ഇവർക്ക് കൈലാസ പർവതത്തിലെ ശിവനെ വിവാഹം ചെയ്യണമെന്നാണ് ആവശ്യം. 

പൊലീസ് സംഘം കൗറിനെ സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ എത്തിയെങ്കിലും അവർ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ മടങ്ങിപ്പോകേണ്ടി വന്നതായി പിതോഗഢ് എസ്പി ലോകേന്ദ്ര സിങ് പറഞ്ഞു. അവരെ ഏതുവിധേനയും ധാർച്ചുലയിലേക്ക് തിരിച്ചു കൊണ്ടുവരാനായി വലിയ സംഘത്തെ അയക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

'ഉത്തർപ്രദേശിലെ അലിഗഞ്ച് നിവാസിനിയായ സ്ത്രി ധാർച്ചുല എസ്ഡിഎം നൽകിയ 15 ദിവസത്തെ അനുമതിയുമായി അമ്മയോടൊപ്പമാണ് ഗുഞ്ചിയിലെത്തിയത്. എന്നാൽ ഇവരുടെ അനുമതി കഴിയുന്ന മേയ് 25 കഴിഞ്ഞിട്ടും ഇവർ നിരോധിത മേഖലയിൽ നിന്ന് മടങ്ങാതിരിക്കുകയാണ്' എസ്പി പറഞ്ഞു. രണ്ട് സബ് ഇൻസ്‌പെക്ടർമാരും ഒരു ഇൻസ്‌പെക്ടറുമാണ് ആദ്യം പോയി മടങ്ങി വന്നതെന്നും ഇനി ഡോക്ടറടക്കം 12 പേരടങ്ങുന്ന സംഘം പോകാനാണ് ഉദ്ദേശിക്കുന്നത്.