ഗോൾഡ് കോസ്റ്റിൽ ഈസ്റ്ററും വിഷുവും ആഘോഷിച്ചു

Metrom Australia April 29, 2022 LIFESTYLE

ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ ഈസ്റ്ററും വിഷുവും സംയുക്തമായി ആഘോഷിച്ചു. ഏപ്രിൽ 23ന് ഓർമോ ഹൈവേ ചർച്ച് ഹാളിൽ വച്ച് നടന്ന ഈസ്റ്റർ - വിഷു ആഘോഷരാവ് ഡോ.ചെറിയാൻ വർഗീസ് ഉദ്ഘാടനം ചെയ്തു.

മലയാളി അസോസിയേഷൻ സെക്രട്ടറി തോമസ് ബെന്നി സ്വാഗതം ആശംസിച്ച പരിപാടിയിൽ ഷാജി തെക്കനാത്ത് ഈസ്റ്റർ സന്ദേശം കൈമാറി. അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രേംകാന്ത് ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്പോൺ സർമാരായ എച്ച്. പ്രോർപ്പർട്ടീസിന് വേണ്ടി ബൊവെൻ ലിയൂ, ഫ്ലൈ വേൾഡ്നുവേണ്ടി റോണി ജോസഫ്, കൈരളി ഇന്ത്യൻ ഗ്രോസ്സറീസ്സിന് വേണ്ടി റോയി ജോസഫ് എന്നിവർ ഈസ്റ്റർ - വിഷു ആശംസകൾ നേർന്നു.

തുടർന്ന് നടന്ന വർണ്ണാഭമായ കലാപരിപാടികളിൽ ഗോൾഡ് കോസ്റ്റിലെയും ബ്രിസ്ബെയ്നിനിലെയും നിരവധി കലാപ്രതിഭകൾ പങ്കെടുത്തു.  അസോസിയേഷൻ ഭാരവാഹികളായ ജിംജിത്ത് ജോസഫ്, മാർഷൽ ജോസഫ്, ബിനോയ് തോമസ്, റെജു എബ്രഹാം, സാം ജോർജ്ജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടിയിൽ ബിനോയ് തോമസ് നന്ദി പറഞ്ഞു. സ്വാദിഷ്ടമായ ഭക്ഷണത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

Related Post