ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”
കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘777 ചാര്‍ലി’. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രം ഒരു യുവാവിന്റെയും നായകുട്ടിയുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘ചാർളി’ എന്ന നായക്കുട്ടി സോഷ്യൽ മീഡിയയിൽ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. നായ അതിന്റെ ഓരോ വികാരങ്ങളും കണ്ണുകളിലൂടെ പ്രതിഫലിപ്പിച്ചു. മികച്ച പ്രതികരണമാണ് 777 ചാർളിയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കാണുന്നവരുടെ കണ്ണു നനയിക്കുന്ന ഒരു ചിത്രമാണ് ‘777 ചാർളി’. മൃഗങ്ങളെ സ്നേഹിക്കുന്നവർക്കും വളർത്തുമൃഗങ്ങൾ ഉള്ളവർക്കും ഒരു മികച്ച അനുഭവമായിരിക്കും ഈ ചിത്രം.