പോപ്പ് താരം ജസ്റ്റിൻ ബീബർ ഒക്ടോബര്‍ 18ന് ഇന്ത്യയിൽ എത്തുന്നു

Metrom Australia May 26, 2022 ART AND ENTERTAINMENT

പോപ്പ് സംഗീത ലോകത്തെ സൂപ്പർ താരം ജസ്റ്റിൻ ബീബർ ഒക്ടോബര്‍ 18ന് ഇന്ത്യയിൽ എത്തുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ജസ്റ്റിൻ ബീബറിന്റെ സംഗീത വിരുന്ന് നടക്കുന്നത്. ‘ജസ്റ്റിസ് വേൾഡ് ടൂറിന്റെ’ ഭാഗമായാണ് ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തുന്നത്.

ജൂൺ 4 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.  4000 രൂപ മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. 37500 രൂപയാണ് ഗോസ്റ്റ് വിഐപി പാക്കേജിനുള്ളത്. 43000 പേർക്കാണ് പ്രവേശനമുള്ളത്.

“ബേബി”, “സോറി”, “ഗോസ്റ്റ്”, “ലോൺലി” തുടങ്ങിയ ആൽബങ്ങളിലൂടെ പ്രശസ്തനാണ് ഈ ഇരുപത്തിയെട്ടുകാരൻ. വേൾഡ് ടൂറിന്റെ ഭാഗമായി 30-ലധികം രാജ്യങ്ങളിലേക്കാണ് ഈ കനേഡിയൻ ഗായകൻ യാത്ര ചെയ്യുന്നത്. ഈ മാസം മെക്സിക്കോയിൽ നിന്ന് ആരംഭിച്ച ടൂർ  അടുത്ത വർഷം മാർച്ച് വരെയാണ് നീളുക. ഇതിനിടയിലായി 125-ലധികം ഷോകൾ ആണ് ജസ്റ്റിൻ അവതരിപ്പിക്കുക. ജൂലൈയിൽ ഇറ്റലിയിലും ഓഗസ്റ്റിൽ  സ്കാൻഡിനേവിയയിൽ ജസ്റ്റിൻ തുടരും.

തുടർന്ന് ഒക്ടോബറിൽ തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, മിഡിൽ, ഇന്ത്യ എന്നിവിടങ്ങളിലാണ്. ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലായി ‘ജസ്റ്റിസ് വേൾഡ് ടൂർ’ അവസാനിക്കും.

Related Post