പൂർണ്ണമായി ഓസ്ട്രേലിയയിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം; 'ദ പ്രപ്പോസലി'ന്റെ ട്രെയ്ലർ പുറത്തിറങ്ങി
സിഡ്നി: പൂർണ്ണമായി ഓസ്ട്രേലിയയിൽ ചിത്രീകരിച്ച മലയാള ചലച്ചിത്രം 'ദ പ്രപ്പോസലി'ന്റെ ട്രൈലർ പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തി കൊണ്ടുള്ള റൊമാന്റിക്ക് - കോമഡി ചിത്രത്തിന്റെ ട്രെയ്ലർ സൈന മൂവീസിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ട്രൈലറിനു ലഭിച്ചിരിക്കുന്നത്.
നവാഗതനായ ജോ ജോസഫാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. സിൽവർ ക്ലൗഡ് പിക്ച്ചേർസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ നവാഗതരായ അമര രാജ, ജോ ജോസഫ്, അനുമോദ് പോൾ, സുഹാസ് പട്ടത്തിൽ, കാർത്തിക മേനോൻ, തോമസ്, ക്ലെയർ സാറ മാർട്ടിൻ, അനിൽ ജോർജ് എബ്രഹാം, എമിലി ഹന്ന എന്നിവർ അഭിനയിച്ചിരിക്കുന്നു. ഫിവാസ് BUYS ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ പ്രിൻസ് സാഗറാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.
സഹ നിർമ്മാതാവ്: യവനിക പ്രൊഡക്ഷൻസ്, സൗണ്ട് എഞ്ചിനീയറിങ്ങ് ആന്റ് മിക്സിങ്ങ്: ജയിംസ് മൗദാകിസ്, സൗണ്ട് മിക്സിങ്ങ് സ്റ്റുഡിയോ: UNKNOWN STRANGERS PRODUCTIONS, കളറിസ്റ്റ്: ജൊയ്നർ തോമസ്, സബ്ടൈറ്റിൽസ്: സ്വാതി ലക്ഷ്മി വിക്രം, ടൈറ്റിൽസ്: ലാൽ കൃഷ്ണൻ എസ്, അസിസ്റ്റന്റ് കളറിസ്റ്റ്: വിമീഷ് വിജയൻ, അസിസ്റ്റന്റ് സിനിമറ്റോഗ്രാഫേർസ്: ജോചിം, ടി.ജെ സ്മിത് . ശബ്ദം നൽകിയവർ: എലിസബത്ത് ഡെന്നീസ്, ക്ലെയർ സാറ മാർട്ടിൻ, ടെഡ് നഗ്ലെ, അർച്ചന സനു, അൽവെയ്ൻ ആന്റണി.