സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച് സിഡ്നി ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
Metrom Australia
April 25, 2022
സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച് സിഡ്നിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ
ഇന്റർചർച് ബാറ്റ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 23 ശനിയാഴ്ച കാസിൽ ഹിൽ NBC യിൽ വെച്ചു നടന്നു .
സിഡ്നിയിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. മെൻസ് ഡബിൾസിൽ എബ്രഹാം ജോൺ , ക്രിസ്റ്റോ ആന്റോ തോമസ് സഖ്യവും (ക്നാനായ ചർച് സിഡ്നി ) വിമൻസ് ഡബിൾസിൽ റൂഷ ചെറിയാൻ ,ബിനു ഷിബു സഖ്യവും ( സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച് ) വിജയികളായി .വികാരി റവ ഫാദർ ജിതിൻ ജോയ് മാത്യു ,കോർഡിനേറ്റർ രതീഷ് മോഹൻ ,സെക്രട്ടറി സാജൻ ജോസ് , ട്രെഷറർ ഷാജു സാമുവേൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.