സിഡ്‌നിയിൽ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം മെയ് 15 ന്

Metrom Australia May 6, 2022

സിഡ്‌നി: ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സിഡ്‌നിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുകയാണ്. മെയ് 15 ഞായറാഴ്ച വൈകിട്ട് 4.30 മുതൽ 8.30 വരെ വിവിധ കലാപരിപാടികളോടും ഡിന്നറോഡും കൂടി മറയോങ്ങിലെ ഔർ ലേഡി ഓഫ് Czestochowa ക്വീൻ ഓഫ് പോളണ്ട് ഹാളിൽ വെച്ചാണ് ആഘോഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ HSC ടോപ്പേഴ്‌സിനും കമ്മ്യൂണിറ്റി അച്ചീവേഴ്സിനും അവാർഡ് നല്കപ്പെടുന്നതാണ്. കൂടാതെ ഫ്യൂഷൻ ഓഫ് ഇന്ത്യ എന്ന ഫാഷൻ ഷോ പരിപാടിയുടെ മാറ്റു കൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈ പ്രോഗ്രാമിന്റെ പ്രധാന സ്പോൺസർ Telsim ആണ്. കൂടാതെ SBI, ശ്രീലങ്കൻ എയർലൈൻസ്, ANZ ബാങ്ക്, Signature ട്രെയിനിങ്, ലാബ് ഫർണിച്ചർ ഓസ്ട്രേലിയ, Lernee, വാൾസ്ട്രീറ്റ്, inQ, Deeps മീഡിയേഷൻ, വൈക്കം lawyers, Light antana, Medcure Herbal Products, റേഡിയോ ലെമൺ എന്നിവരാണ് സഹ സ്‌പോൺസർമാർ. മെട്രോ മലയാളം ഓസ്ട്രേലിയയാണ് ഈ പരിപാടിയുടെ ഒഫീഷ്യൽ മീഡിയ പാർട്ണർസ്.  

Venue: Our Lady of Czestochowa Queen of Poland, 
116- 132 Quakers Road, Marayong, NSW 2148.

To book your tickets, plesae complete the google form: WMC Sydney - Multicultural Extravaganza - 2022 - Easter, Vishu, Eid and Mother's Day - Registration Form (google.com)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0470111154, 0426162722

Related Post