ടെക്സസിലെ എലമെന്ററി സ്കൂളില്‍ വെടിവെപ്പ്: നടുക്കം രേഖപ്പെടുത്തി ജോ ബൈഡന്‍

Metrom Australia May 25, 2022

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസിൽ എലമെന്‍ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അക്രമങ്ങളിൽ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി എന്നാണ് രാജ്യം തോക്ക് മാഫിയക്കെതിരെ നടപടിയെടുക്കുക എന്നും ചോദിക്കുന്നു. ജോ ബൈഡൻ രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ ഇക്കാര്യങ്ങൾ വിശദമാക്കിയത്. തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതിൽ കടുത്ത അതൃപ്തിയാണ് ബൈഡന്‍ രേഖപ്പെടുത്തിയത്. 

നാളെ മുതൽ വേനലവധി തുടങ്ങാനിരിക്കെയാണ് സ്കൂളിൽ ഈ ദാരുണ സംഭവം അരങ്ങേറിയത്. വെടിവെപ്പില്‍ 18 കുട്ടികൾ ഉൾപ്പെടെ 21 പേരാണ് മരിച്ചത്. എന്നാൽ പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ​ഗുരുതരമാണ്. അക്രമിയായ 18കാരൻ സാൽവദോർ റാമോസ് ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്കൂളിലെത്തിയത്. എന്നാൽ അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.

Related Post