വിക്ടോറിയക്കാർക്ക് സൗജന്യമായി ഫ്ലൂ വാക്സിനേഷൻ നൽകാൻ തീരുമാനം

Metrom Australia May 25, 2022

മെൽബൺ: ഫ്ലൂ വാക്സിനേഷൻ കുത്തിവയ്‌പ്പുകൾ സൗജന്യമായി നൽകാൻ വിക്ടോറിയൻ സർക്കാർ തീരുമാനിച്ചു. ഇൻഫ്ലുവൻസ ബാധ വർദ്ധിക്കുന്നത് തടയുന്നതിനായി എല്ലാ വിക്ടോറിയക്കാർക്കും ഫ്ലൂ ഷോട്ടുകൾ സൗജന്യമാക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുന്നതായി പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു. ഫ്ലൂ ഷോട്ടുകൾ സൗജന്യമാക്കുന്നതിനെ കുറിച്ച് സർക്കാർ ഫാർമസി ഗിൽഡുമായും ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷനുമായുള്ള ചർച്ചയിലാണെന്ന് ആൻഡ്രൂസ് വ്യക്തമാക്കി. വിക്ടോറിയയിൽ ഈ വർഷം ഇതുവരെ പതിനായിരത്തിലധികം ഇൻഫ്ലുവൻസകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ന്യൂ സൗത്ത് വെയിിൽസ്, ക്വീൻസ്ലാന്റ് സർക്കാറുകൾ ഇതിനകം തന്നെ ആറ് മാസവും അതിൽ കൂടുതലുമുള്ളവർക്ക് സൗജന്യ ഇൻഫ്ലുവൻസ വാക്സിനുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.  

Related Post